Tuesday, 4 December 2012

ഞാന്‍ ഇന്ന് കണ്ട കാഴ്ച

ഇത്രയും വേണ്ടായിരുന്നു .....ഈ  പാവപ്പെട്ട വൃദ്ധ ജനങ്ങളോട് 
എന്തൊരു ക്രൂരതയാണീ സര്‍ക്കാര്‍ ഇന്നാട്ടിലെ വൃദ്ധജനങ്ങളോട് കാണിക്കുന്നത് ! ഒട്ടുമിക്കവരുടെയും ഒരു ആശ്രയമായിരുന്നു മാസം തോറും കിട്ടി വന്നുകൊണ്ടിരുന്ന ക്ഷേമ പെന്‍ഷന്‍കള്‍ ...
എന്നാല്‍ സര്‍ക്കാരിന്റെ പുതിയ നയം അനുസരിച്ച് ഇനി മുതല്‍ ആ പെന്‍ഷന്‍കള്‍ ബാങ്ക് അക്കൗണ്ട്‌കള്‍   വഴി ആക്കി......ആരെ സഹായിക്കാന് സര്‍ക്കാര്‍ ഈ പുതിയ നയം കൊണ്ടുവന്നത് ?
ഇത് മൂലം നമ്മുടെ പാവപ്പെട്ട മുത്തച്ചന്മാരും ,മുത്തശികളും ബാങ്ക് കളിലും പോസ്റ്റ്‌ ഓഫീസ്കളിലും കയറി ഇറങ്ങേണ്ട അവസ്ഥ വന്നിരിക്കുന്നു .കട്ടിലില്‍ നിന്നും ഒന്ന് എണീക്കാന്‍  പോലും
 ആകാതെ വയ്യാതെ കിടക്കുന്ന ധാരാളം പ്രായം ചെന്നവര്‍ ഉണ്ട് നമ്മുടെ കേരളത്തില്‍   .മാത്രമോ അതിനു ശേഷം ആധാര്‍ നമ്പര്‍ ,എന്‍..0. പി ആര്‍ നമ്പര്‍,ഇവ എല്ലാം കൂടി ചേര്‍ത്ത് പഞ്ചായത്ത്
 ഓഫീസില്‍ ചെന്ന് കൊടുക്കുകയും വേണം ..ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇത്രയും നാള്‍ പോസ്സ്റ്റ് മാന്‍ വീട്ടില്‍ കൊണ്ടുകൊണ്ട്വന്നു കയ്യില്‍ തന്നിരുന്ന പണം ,ഇനി അവര്‍ക്ക് മക്കള്‍ക്കും ,
കൊച്ചുമക്കള്‍ക്കും ഒന്നും വീതം വെക്കേണ്ടി വരില്ല !!!!  അവരൊക്കെ എടുത്തതിനു ശേഷം വല്ലതും മിച്ചമുണ്ടെങ്കില്‍ കിട്ടിയെങ്കിലായി !!!!
അങ്ങനെ സര്‍ക്കാരിന്റെ പുതിയ നയം മൂലം ഒത്തിരി നേട്ടങ്ങള്‍ കിട്ടി നമ്മുടെ സാധു വൃദ്ധ ജനങ്ങള്‍ക്ക് ......പാവങ്ങളോട് ഇത്രയും വേണ്ടിയിരുന്നോ??????????